ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികൾക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.
അമ്മയും കുഞ്ഞും സുഖമായി ഇരുക്കുന്നെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞ് പിറന്നതെന്ന് ട്വിറ്ററിലൂടെ കോഹ്ലി അറിയിച്ചു. എല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി കുറിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാൾ എത്തുന്ന സന്തോഷം ഇരുവരും പങ്കുവച്ചത്.