Home ആരോഗ്യം കോവിഡ് വാക്‌സിന്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ടും പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു

കോവിഡ് വാക്‌സിന്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ടും പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു

by Sruthi Bhat Kadambery

ന്യൂ ഡൽഹി: ഇന്ത്യയിൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു. ഓക്സ്ഫഡ് സർവകലാശാല ആസ്ട്രസെനകയുമായി ചേർന്നു വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതേത്തുടർന്നാണ് പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നടപടി.

ബ്രിട്ടണിൽ പരീക്ഷണത്തിൻ്റെ ഭാഗമായി വാക്സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണു പരീക്ഷണങ്ങൾ നിർത്തിവച്ചത്. ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെച്ച കാര്യം അറിയിക്കാത്തതിനു സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ എന്തുകൊണ്ട് നിർത്തിവെക്കുന്നില്ലെന്നു വ്യക്തമാക്കാനും ഡിജിസിഐ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണു ഡിസിജിഐയുടെ അടുത്ത നിർദ്ദേശം ലഭിക്കും വരെ വാക്സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ഇന്ത്യയിൽ 17 നഗരങ്ങളിലാണു സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിൻ്റെ ക്ലിനിക്കൽ ട്രയൽ നടത്തിവന്നിരുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: