Home ഇന്ത്യ കോവിഡ് ലക്ഷണങ്ങള്‍ നീണ്ടാൽ ക്ഷയപരിശോധന: നിർദേശവുമായി ആരോഗ്യവകുപ്പ്

കോവിഡ് ലക്ഷണങ്ങള്‍ നീണ്ടാൽ ക്ഷയപരിശോധന: നിർദേശവുമായി ആരോഗ്യവകുപ്പ്

by etodaymalayalam

കോവിഡ് ലക്ഷണങ്ങള്‍ നീണ്ടു നില്ക്കുന്നവര്‍ക്ക് ക്ഷയരോഗപരിശോധനകൂടി നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം. പ്രതിരോധശേഷിക്കുറവുള്ള പനിബാധിതരേയും ശ്വാസകോശ രോഗികളേയും പരിശോധിക്കണം. ക്ഷയരോഗികള്‍ക്ക് ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ കോവിഡ് പരിശോധന നടത്താനും നിര്‍ദേശം നല്കി.

കോവിഡിനും ക്ഷയരോഗത്തിനും ഏറെക്കുറെ സമാന ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ പനിയോ ശ്വസകോശപ്രശ്നങ്ങളോ ഉളളവര്‍ക്ക് കോവിഡ് പരിശോധനയില്‍ നെഗററീവാണെങ്കിലും 14 ദിവസത്തില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ക്ഷയരോഗപരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പുകവലിക്കാരോ, ക്ഷയരോഗികളുമായി സമ്പര്‍ക്കമോ, 65 നുമേല്‍ പ്രായമോ, പ്രതിരോധ ശേഷിക്കുറവോ ഉള്ള പനിബാധിതരെയും ശ്വാസകോശ രോഗികളെയും ക്ഷയരോഗ പരിശോധനയ്ക്കുകൂടി വിധേയരാക്കണം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനിയോ ചുമയോ കണ്ടാലും പരിശോധിക്കണം. നെഞ്ചിന്റെ എക്‌സ്‌റേയില്‍ രോഗലക്ഷണമുണ്ടെങ്കിലും ഭാരക്കുറവ് അനുഭവപ്പെട്ടാലും ക്ഷയരോഗ നിര്‍ണയം നടത്തണം.

ചികില്‍സയ്ക്കെത്തുന്ന കേന്ദ്രത്തില്‍ തന്നെ സാംപിള്‍ ശേഖരിക്കണം. ക്ഷയരോഗികള്‍ക്കും രോഗം ഭേദമായവര്‍ക്കും പനി, ചുമ, തൊണ്ടവേദന, രുചിയില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ കോവിഡ് പരിശോധന നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: