Home ഇന്ത്യ കോവിഡ് ബാധിച്ച യുവതിയെ മാനഭംഗപ്പെടുത്തിയ കേസ്, സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച്

കോവിഡ് ബാധിച്ച യുവതിയെ മാനഭംഗപ്പെടുത്തിയ കേസ്, സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച്

by Sruthi Bhat Kadambery

പന്തളം: കോവിഡ് ബാധിതയായ ദളിത് പെൺകുട്ടിയെ ആംബുലൻസിൽ വച്ചു മാനഭംഗപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതിയെ ഡ്രൈവറായി നിയമിച്ചതിനേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പന്തളം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പന്തളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ഇയാളെ ഡ്രൈവറായി നിയമിക്കുന്നതിനായുണ്ടായ രാഷ്ട്രീയ ഇടപെടലുകളേക്കുറിച്ചും,
സ്ത്രീകളായ കോവിഡ് രോഗികളെ കോവിഡ് കേന്ദ്രങ്ങളിലേക്കു കൊണ്ടു പോകുമ്പോൾ അവർക്കൊപ്പം വനിതാ ആരോഗ്യ പ്രവർത്തക വേണമെന്ന മാനദണ്ഡം പാലിക്കാതിരുന്നതിനേക്കുറിച്ചും അന്വേഷിക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ആർഎസ്പി ദേശീയ നിർവ്വാഹക സമിതിയംഗം അഡ്വ. കെ.എസ്. ശിവകുമാർ, കെപിസിസി നിർവ്വാഹക സമിതി അംഗങ്ങൾ, വിവിധ നേതാക്കൾ എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: