Home ലോകം കോവിഡ് പ്രതിസന്ധി : ഗള്‍ഫ് മേഖലയിലുണ്ടായ തൊഴില്‍ പ്രതിസന്ധിക്ക് അടുത്ത വര്‍ഷം മാറ്റമുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്.

കോവിഡ് പ്രതിസന്ധി : ഗള്‍ഫ് മേഖലയിലുണ്ടായ തൊഴില്‍ പ്രതിസന്ധിക്ക് അടുത്ത വര്‍ഷം മാറ്റമുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്.

by Praveen Vadakkumthara

പല മേഖലകളിലും വലിയ തോതിലുള്ള തൊഴില്‍ നഷ്ടമാണ് കോവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നതും. എല്ലാ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്തു. പുതിയ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞ നിലവിലെ സാഹചര്യം ആറു മാസത്തിനുള്ളില്‍ മാറുമെന്നാണ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍.

എന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ തൊഴില്‍ വിപണിയില്‍ ഉണര്‍വ് പ്രകടമായേക്കും. കോവിഡ് പ്രതിരോധ മരുന്ന് വിപണിയില്‍ ലഭ്യമാകുന്നതോടെ വിപണി ശക്തമായ തിരിച്ചുവരവും നടത്തും. വന്‍കിട സ്ഥാപനങ്ങള്‍ പലതും അതിനുള്ള കാത്തിരിപ്പിലാണ്.ഇസ്രായേലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനം ദുബൈ ഉള്‍പ്പെടെ യു.എ.ഇ റിയല്‍ എസ്റ്റേറ്റ് വിപണിയിലും മറ്റും ഉടന്‍ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷ. വിലക്ക് നീങ്ങിയതോടെ ഇസ്രായേലിലെ സംരംഭകരും നിക്ഷേപകരും യു.എ.ഇയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇറാന്‍ പ്രതിസന്ധിക്കും മാറ്റം ഉണ്ടായാല്‍ പശ്ചിമേഷ്യന്‍ വിപണിക്ക് വലിയ ഊര്‍ജമാകും ലഭിക്കുകയെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: