Home ഇന്ത്യ കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.

by etodaymalayalam

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് 2020 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.പി., എം.എല്‍.എ.മാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഒ.പി. വിഭാഗവും ഇതോടൊപ്പം പ്രവര്‍ത്തനവും ആരംഭിക്കും. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്‍റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുക. പത്തനംതിട്ട ജില്ലയുടേയും കോന്നിയുടേയും ഉത്സവമായി മാറേണ്ട ഉദ്ഘാടന ചടങ്ങ് പരിമിതപ്പെടുത്തി നടത്തേണ്ടി വരുന്നത് കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിലാണ്. നാടിന്‍റെ സവിശേഷമായ സാഹചര്യത്തിലെ പരിമിതികള്‍ മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം അൻപതിൽ താഴെയായിരിക്കും. പ്രത്യേക ക്ഷണിതാക്കളും, മാധ്യമ പ്രവർത്തകരും മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. പൊതുജനങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ പ്രവേശനം അനുവദിക്കില്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അതിനു മുന്നോടിയായി കോവിഡ് ആൻ്റിജൻ ടെസ്റ്റിനു വിധേയമാക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും, പ്രാദേശിക ചാനൽ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: