Home ഇന്ത്യ കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

by etodaymalayalam

കൊച്ചി: എറണാകുളത്ത് നിന്നും മൂന്ന് അല്‍ക്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിന്‍റെ ഭാഗമായാണ് ഇവരെ പിടിയിലായത്. ആകെ 9 ഭീകരരെ റെയ്ഡില്‍ പിടി കൂടിയതായും ദേശീയ അന്വേഷണ ഏജന്‍സി പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ആറ് പേരെയാണ് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പിടികൂടിയത്. വന്‍ ആക്രമാമാണ് പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. പിടിയിലാവയര്‍ നേരത്തെ തന്നെ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്നും അല്‍ക്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് പേര്‍ പിടിയിലാവുന്നത്. പിടിയിലാവയവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നുവെന്നും ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് 9 പേരും പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: