കേരളത്തില്‍ സിനിമ തീയറ്ററുകള്‍ നാളെ തുറക്കും. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്. മാസ്റ്ററിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലേക്ക് എത്തും.
വിനോദനികുതിയിലടക്കം സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തിയറ്ററുകള്‍ തുറക്കാന്‍ സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനമായത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളില്‍ ആദ്യം എത്തുന്ന സിനിമ എന്ന നിലയില്‍ വിജയ് ചിത്രം മാസ്റ്റര്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിനിമ മേഖലക്കുളളത്. മാസ്റ്ററിന്റെ തിയറ്റര്‍ ലിസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇരുന്നൂറോളം സ്ക്രീനുകളില്‍ വിജയ് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
ഒരു ദിവസം മൂന്ന് ഷോ വരെ കളിക്കാന്‍ കഴിയുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളുവെങ്കിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല. മാസ്റ്ററിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലേക്ക് എത്തും. 11 മലയാളം സിനിമകളാണ് സെന്‍സറിങ് പൂര്‍ത്തിയാക്കി റിലീസിന് തയാറായിട്ടുള്ളത്.