Home കേരളം കേരള കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് അതിക്രമം ( വീഡിയോ)

കേരള കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് അതിക്രമം ( വീഡിയോ)

by Anish Konni

കേരള കോൺഗ്രസ് ജോസഫ് വിഭാഗം റാന്നി വനം ഡിവിഷൻഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം. ഇന്നലെ രാവിലെ നടന്ന മാർച്ചും ധർണയും പൂർത്തിയായപ്പോൾ സ്ഥലത്തെത്തിയ റാന്നി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സംഘവും പാർട്ടി ജില്ലാ പ്രസിഡൻറ്  വിക്ടർ ടി തോമസിനെ പിടിച്ചുതള്ളുകയും വനിതാ പ്രവർത്തകർ അടക്കമുള്ളവരെ അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി.

സമാധാന പരമായി മാർച്ച് നടത്തിയ പ്രവർത്തകർ DFO യുമായി വിഷയം ചർച്ച ചെയ്തു പിരിഞ്ഞുപോകാൻ തുടങ്ങുമ്പോഴാണ് പോലീസ്   പ്രേവര്തകര്ക്കു നേരെ അതിക്രമം നടത്തിയത് .കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻറ് യുഡിഎഫ് ജില്ലാ ചെയർമാൻ ആയ വിക്ടർ ടി തോമസിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ യൂത്ത് ഫ്രെഡ് ഇന്ന് കരിദിനം ആചരിച്ചു.

ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിന് ഭാഗമായി നടത്തിയ അതിക്രമം അപലപനീയമാണെന്ന് യൂത്ത് ഫ്രണ്ട് കുറ്റപ്പെടുത്തി.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.നടപടി എടുത്തില്ല എങ്കിൽ
ശക്തമായ പ്രേതിഷേധം നടത്തും
എന്നും നേതാക്കൾ പറഞ്ഞു.
യു ഡി ഫ് ചെയർമാനെ ആക്രമിച്ച പോലീസ് ഉദോഗസ്ഥർക് എതിരെ നടപടി എടുക്കണം എന്നു ആവശ്യപ്പെട്ടു നാളെ 10 മണിക് യു ഡി ഫ്  പ്രേതിഷേത ധർണ   RSP സംസ്ഥാന സെക്രട്ടറി   എ എ അസ്സിസ്  ഉദ്ഘാടനം നിർവഹിക്കുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: