Home ഇന്ത്യ കേന്ദ്രസർക്കാർ ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി

കേന്ദ്രസർക്കാർ ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി

by etodaymalayalam

രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതൽമുടക്കിൽ ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു.ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ചെന്നൈ-മൈസൂർ(435 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കിയാൽമാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: