നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് വിളിച്ച രാഷട്രീയ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കൂടിക്കാഴ്ചയ്ക്കായി എന്‍എസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നേതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച സുകുമാരന്‍ നായരമായി കൂടിക്കാഴ്ചയ്ക്ക് നീക്കം നടത്തിയിരുന്നു എന്നാല്‍ ഇതിന് എന്‍എസ്എസ് സ്ഥാനത്തു നിന്നും അനുമതി ലഭിച്ചില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതേ പ്രതികരണമാണ് ലഭിച്ചത്. തല്‍ക്കാലത്തേക്ക് രാഷ്ട്രീയ ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് എന്‍എസ്എസ് നയമെന്നാണ് സൂചന.