Home ഇന്ത്യസാമൂഹികം കുറുപ്പ്‌ സ്‌തുതി പാടലല്ല; സുകുമാരകുറുപ്പിനെ അനുസ്‌മരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച്‌ ദുല്‍ഖര്‍

കുറുപ്പ്‌ സ്‌തുതി പാടലല്ല; സുകുമാരകുറുപ്പിനെ അനുസ്‌മരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച്‌ ദുല്‍ഖര്‍

by Web Desk

തിരുവനന്തപുരം:  സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ദുല്‍ഖര്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന കുറുപ്പ്‌ എന്ന സിനിമ സ്‌തുതി പാടലല്ലെന്ന്‌ താരം. സിനിമയ്‌ക്ക്‌ വേണ്ടി ആ കഥാപാത്രത്തെ പ്രത്യേക സ്റ്റൈലില്‍ അവതരിപ്പിക്കുന്നു എന്നത്‌ സത്യമാണ്‌. അത്‌ സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കലല്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. സിനിമകളിലെ മോശം കഥാപാത്രങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള പൊതുസ്വഭാവം ഉണ്ട്‌. ഇഷ്ടപ്പെടുന്ന തരത്തില്‍ ജീവിക്കാന്‍ കുറുപ്പിനെ പോലുള്ളവര്‍ നിയമം കയ്യിലെടുക്കും. അതിനെയൊക്കെ വെള്ളപൂശാന്‍ ഉദ്ദേശിക്കുന്നില്ല. എണ്‍പതുകളില്‍ ഗള്‍ഫില്‍ ജീവിച്ചിരുന്ന കഥാപാത്രമാണയാള്‍.
നടന്‍മാരേക്കാള്‍ വലുതാണ്‌ സിനിമ എന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. പ്രക്ഷകരും നിരൂപകരും ഒരു വര്‍ഷത്തെ മികച്ച സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതിലെ താരങ്ങളെ കുറിച്ച്‌ പറയാറേയില്ല. സിനിമയെ കുറിച്ച്‌ മാത്രമേ പ്രതികരിക്കൂ. അതേസമയം സിനിമ കൊള്ളില്ലെങ്കില്‍ താരങ്ങള്‍ പഴികേള്‍ക്കേണ്ടിവരും. കഥാപാത്രത്തിന്റെ വലുപ്പം കൊണ്ടല്ല സിനിമ തെരഞ്ഞെടുക്കുന്നതെന്നും താരം പറഞ്ഞു. മണിയറയിലെ അശോകന്‍ എന്ന സിനിമയില്‍ ഗ്രിഗറിയാണ്‌ നായകന്‍. നവാഗതരായ ആറ്‌ പേരാണ്‌ ആ സിനിമയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌. അതുകൊണ്ടാണ്‌ ആ സിനിമ നിര്‍മിച്ചത്‌. ഞാന്‍ ആദ്യം അഭിനയിച്ച സെക്കന്‍ഡ്‌ഷോയും നവാഗതരുടെ കൂട്ടായ്‌മയില്‍ പിറന്നതാണ്‌.

മലയാളത്തിന്‌ പുറമേ തമിഴ്‌, തെലുങ്ക്‌, ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നത്‌ പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്ന ലേബല്‍ സൃഷ്ടിക്കാനല്ല. ചിലരങ്ങനെ ചിന്തിക്കുന്നുണ്ട്‌. അതൊന്നും എന്നെ ബാധിക്കാറില്ല. പല ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കും. മാത്രമല്ല അവിടങ്ങളിലെ സംസ്‌ക്കാരം മനസ്സിലാക്കാം. അതിനൊപ്പം മലയാള സിനിമയും ചെയ്യാം. അടുത്തതായി ബൃന്ദ മാസ്റ്ററിന്റെ തമിഴ്‌ സിനിമയിലാണ്‌ അഭിനയിക്കുന്നത്‌. അതിന്‌ ശേഷം മറ്റൊരു തമിഴ്‌ ചിത്രവും തെലുങ്ക്‌ സിനിമയുമുണ്ട്‌. ബൃന്ദ മാസ്റ്ററുടെ സിനിമയ്‌ക്ക്‌ ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയായിരിക്കും തുടങ്ങുക. ഗംഭീര തിരക്കഥയാണ്‌. ക്‌ളൈമാക്‌സ്‌ ഒഴികെയുള്ള ഭാഗമെല്ലാം പൂര്‍ത്തിയായി. നല്ല ക്‌ളൈമാക്‌സിനായി കാത്തിരിക്കുകയാണ്‌.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: