Home ഇന്ത്യരാഷ്ട്രീയം കുട്ടനാട്ടില്‍ തുഷാര്‍ മത്സരിക്കണം, സമ്മര്‍ദ്ദവുമായി ബിജെപി

കുട്ടനാട്ടില്‍ തുഷാര്‍ മത്സരിക്കണം, സമ്മര്‍ദ്ദവുമായി ബിജെപി

by Web Desk

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ബിജെപി. എന്നാല്‍ പ്രാദേശിക നേതാക്കളുടെ പേരുകളാണ് തുഷാര്‍ മുന്നോട്ട് വയ്ക്കുന്നത്. അതിനിടെ ബിഡിജെഎസ് വിമത വിഭാഗമായ സുഭാഷ് വാസുവും കൂട്ടരും ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപിയും ബിഡിജെഎസും തീരുമാനിച്ചിരുന്നു. കുട്ടനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ ഇറങ്ങണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. സാമുദായിക ഘടകകങ്ങള്‍ തുണച്ചാല്‍ കുട്ടനാട്ടില്‍ ജയിച്ചുകയറാമെന്നാണ് ബിജെപി വിലയിരുത്തല്‍. 2016ല്‍ മണ്ഡലത്തില്‍ എന്‍ഡിഎ നേടിയ വലിയ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് പിന്നില്‍.
മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ വെള്ളാപ്പള്ളി, പ്രാദേശിക നേതാക്കളുടെ പേരുകളാണ് നിര്‍ദേശിക്കുന്നത്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ ടി പി മന്മദന്‍, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി അനിയപ്പന്‍ എന്നീ പേരുകളാണ് പരിഗണനയില്‍. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.
അതേസമയം, ബിഡിജെഎസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസു മറ്റന്നാള്‍ സ്ഥാനാ!ര്‍ത്ഥിയെ പ്രഖ്യാപിക്കും. മുന്‍ ഡിജിപി ടി പി സെന്‍കുമാറോ സുഭാഷ് വാസുവോ മത്സരത്തിനിറങ്ങും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: