Home കേരളം കിഫ്ബി വിവാദം;ഫാലി എസ്. നരിമാന്റെ സഹായം തേടി സർക്കാർ

കിഫ്ബി വിവാദം;ഫാലി എസ്. നരിമാന്റെ സഹായം തേടി സർക്കാർ

by etodaymalayalam

കിഫ്ബി വിവാദം ശക്തമായതോടെ സംസ്ഥാന സർക്കാർ സീനിയര്‍ അഭിഭാഷകനും ഭരണഘടന വിദഗ്ധ നുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ് നരിമാന്റെ നിയമോപദേശം  തേടിയത്.

സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിര്‍മിച്ച് വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ്‌ സൂചന.
കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജിയിലാണ് നിയമോപദേശം തേടിയത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം തേടിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറി.
ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് നിയമോപദേശം തേടിയതെന്ന് ധനകാര്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.

Josmi Jose

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: