Home Editors Choice കാമുകനെ കല്യാണം കഴിക്കണം; കൂറ്റൻ പരസ്യ ബോർഡിന് മുകളിൽ കയറി പെൺകുട്ടിയുടെ ഭീക്ഷണി

കാമുകനെ കല്യാണം കഴിക്കണം; കൂറ്റൻ പരസ്യ ബോർഡിന് മുകളിൽ കയറി പെൺകുട്ടിയുടെ ഭീക്ഷണി

by etodaymalayalam

ഭോപ്പാല്‍ : കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം.

ആണ്‍കുട്ടിയുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ക്കുകയാണ്. ഇതേത്തുടര്‍ന്നാണ് കാമുകനുമായുള്ള ബന്ധം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അതിസാഹസത്തിന് മുതിര്‍ന്നത്.

പെണ്‍കുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിയതോടെ ജനങ്ങള്‍ താഴെ തടിച്ചുകൂടി.പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച്‌ സംസാരിച്ച്‌ പെണ്‍കുട്ടിയെ താഴെ ഇറക്കുകയായിരുന്നുവെന്ന് പര്‍ദേശിപുര പൊലീസ് ഇന്‍സ്‌പെക്ടര്‍ അശോക് പട്ടീദാര്‍ അറിയിച്ചു.

News Published by Aswathi k

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: