Home കൂടുതൽമറ്റുള്ളവ കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു: പതിനേഴുകാരൻ ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു: പതിനേഴുകാരൻ ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

by Web Desk

കൊല്ലം: കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു പതിനേഴുകാരൻ ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം.നീന്തൽ പഠിച്ചിട്ടുള്ളതിനാൽ ആറ്റിൽ ആദ്യം മുങ്ങിയെങ്കിലും അറിയാതെ നീന്തിത്തുടങ്ങി ആ സമയം കരയിലുണ്ടായിരുന്നവർ ചാടി രക്ഷിക്കുകയായിരുന്നു.

പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരൻ, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടു .എന്നാൽ വീട്ടുകാർ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലൻ പാരിപ്പള്ളിയിൽ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.

ഇത്തിക്കരയാറ്റിൽ ചാടിയെങ്കിലും നേരത്തെ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ അൽപം വെള്ളം അകത്തു ചെന്നപ്പോഴേക്കും അറിയാതെ നീന്തിത്തുടങ്ങി. വെള്ളം പൊങ്ങി നിൽക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാൾ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവർ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: