കരോൾ ബാഗ് സെന്റ്. ആഗസ്റ്റിൻ ഫോരോന ദേവാലയത്തിൽ ഇടവക മാധ്യസ്ഥാനയ വിശുദ്ധ അഗസ്റ്റിനോസിന്റെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ നവംബർ ,26.27,28,29 തീയതികളിൽ ആചരിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരുനാൾ ഒരുക്കങ്ങളും, കർമങ്ങളും വളരെ ലളിതമയാണ് നടത്തിയത്. തിരുന്നാളിന് ഒരുകമായി നടത്തിയ 3 ദിവസത്തെ കുർബാനയിലും നൊവേനയിലും ബഹുമാനപെട്ട, ഫ്രിജോ തറയിൽ അച്ചനും , Msgr., ജോസ് വെട്ടികൽ അച്ചനും ബാബു അനിതാനം അച്ചനും , മുഖ്യ കർമികത്യം നിർവഹിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. കോടിയേറ്റ് കർമം നിർവഹിച്ചത് കരോൾ ബാഗ് ഫോരോന വികാരിയായ ബഹുമാനപെട്ട msgr. ജോസ് ഓടനാട് അച്ചനാണ്. 29 ഞായറാഴ്ച, നവീകരിച്ച Alter വെഞ്ചിരിപ്പു കർമം, രൂപത അധ്യക്ഷൻ, അർച്ബിഷപ് കുര്യയാക്കോസ് ഭരണികുളങ്ങര പിതാവ് നിർവഹിച്ചു. തുടർന്നുള്ള തിരുനാൾ ദിവ്യബലിക്കു മുഖ്യ കർമികത്യം ബഹുമാന്പെട്ട ബിജു കണ്ണമ്പുഴ അച്ചൻ ആയിരുന്നു. ദിവ്യബലിക്കു ശേഷം ലാദീഞ്ഞു, വാഴ്വും ഉണ്ടായിരുന്നു. ബഹുമാന്പെട്ട msgr. Joseph ഓടനാട് അച്ചൻ തിരുനാളിനുവേണ്ടി പ്രയത്നിച്ച എല്ലാവര്ക്കും നന്ദി രേഖപെടുത്തി. വിശുദ്ധ ആഗസ്റ്റിനോസിന്റയും വിശുദ്ധ അൽഫോൻസാമ്മയുടെയും മധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ സ്വീകരിച്ചും സന്തോഷ സൂചകമായി നൽകിയ മധുരപലഹാരം സ്വീകരിച്ചും എല്ലാവരും മടങ്ങി.
Credits.reji nellikunath delhi