Home Editors Choice ‘കനകം കാമിനി കലഹം’ സിനിമ ചിത്രീകരണം ആരംഭിച്ചു

‘കനകം കാമിനി കലഹം’ സിനിമ ചിത്രീകരണം ആരംഭിച്ചു

by etodaymalayalam

നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമാകുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഗ്രേസ്‌ ആന്റണി ആണ് നായിക. സുരാജ് വെഞ്ഞാറമ്മൂട് സൗബിന്‍ ഷാഹിർ പ്രധാന വേഷത്തിലെത്തിയ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് നിർമ്മിക്കുന്നത്. വിനയ് ഫോര്‍ട്ട്‌, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഛായാ​ഗ്രഹണം. സാനു ജോണ്‍ വര്‍​ഗീസ് പ്രൊഡക്ഷന്‍ ഡിസൈന്‍.പിറന്നാള്‍ ദിനമായ ഒക്ടോബര്‍ പതിനൊന്നിന് നിവിന്‍ പോളി തന്റെ ഓഫീഷ്യല്‍ ഫേയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

Nithin Nazar

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: