Home ഇന്ത്യകുറ്റകൃത്യം കതിരൂര്‍ പൊന്ന്യത്തെ സ്ഫോടനക്കേസ്: ഓടിരക്ഷപ്പെട്ടയാള്‍ പിടിയില്‍

കതിരൂര്‍ പൊന്ന്യത്തെ സ്ഫോടനക്കേസ്: ഓടിരക്ഷപ്പെട്ടയാള്‍ പിടിയില്‍

by Web Desk

കഴിഞ്ഞ ദിവസം സ്ഫോടക വസ്തു നിര്‍മ്മാണ സ്ഥലത്തു സ്റ്റീല്‍ ബോംബ് പൊട്ടി രണ്ട്
പേര്‍ക്ക് പരിക്ക് പറ്റിയ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി.

പൊന്ന്യം സ്വദേശി അശ്വന്ത് എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. സ്ഥലത്ത് കാവല്‍ നിന്നത് ഇയാളായിരുന്നു എന്ന പോലീസ് പറഞ്ഞു.
സി.ഓ.ടി നസീര്‍ വധ ശ്രമം കേസിലെ രണ്ടാമത്തെ പ്രതിയാണിയാള്‍. പൊന്ന്യം ചൂള റോഡിലെ പുഴക്കരയിലുള്ള ആളൊഴിഞ്ഞ ഷെഡിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.
അതെ സമയം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന മാഹി റയില്‍വേ സ്റ്റേഷന് സമീപത്തു താമസം അഴിയൂര്‍ സ്വദേശി റെനീഷ് ടി.പി ചന്ദ്രശേഖരന്‍ വധ കേസിലെ ഇരുപത്തിനാലാം പ്രതിയാണ്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: