Home ഇന്ത്യകുറ്റകൃത്യം കങ്കണയുടെ ആദ്യ തമിഴ് ചിത്രമായ ധാം ധൂം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരിൽ ഒരാൾ കൂടിയായിരുന്നു പിസി ശ്രീറാം. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള ട്വീറ്റ് വിവാദമാവുകയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിലുമാണ് ഛായാഗ്രാഹകന്‍ സിനിമയില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.

കങ്കണയുടെ ആദ്യ തമിഴ് ചിത്രമായ ധാം ധൂം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരിൽ ഒരാൾ കൂടിയായിരുന്നു പിസി ശ്രീറാം. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള ട്വീറ്റ് വിവാദമാവുകയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിലുമാണ് ഛായാഗ്രാഹകന്‍ സിനിമയില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.

by Web Desk

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. എറണാകുളം എൻഐഎ പ്രത്യേക കോടതിയാണ് കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബർ ഒന്നിന് അറസ്റ്റിലായ ഇരുവരും പത്തു മാസമായി ജയിലിലാണ്.

മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ലെന്നും പാസ്പോർട്ട് കെട്ടിവയ്ക്കണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഇരുവർക്കുമെതിരേ യുഎപിഎ ചുമത്തിയിരുന്നു. പ്രതികളുടെ പക്കൽ നിന്നു മാവോയിസ്റ്റ് അനുകൂല രേഖകൾ ഉൾപ്പെടെ കണ്ടെടുത്തതായി പൊലീസും എൻഐഎയും കോടതിയെ അനുവദിച്ചിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നാണ് അലന്‍റേയും താഹയുടെയും നിലപാട്. ജാമ്യം കിട്ടയതോടെ തൃശൂർ ഹൈടെക്ക് ജയിലിൽ കഴിയുന്ന ഇരുവരും ഉടൻ മോചിതരാകും. സിപിഎം പ്രവർത്തകരായിരുന്ന അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്നു പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: