Home ഇന്ത്യcovid19 live update എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

by Web Desk

ചെന്നൈ:പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകൻ എസ്.പി.ചരൺ വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്ന അദ്ദേഹം വെന്റിലേറ്ററിൽ തുടരുമെന്നും ചരൺ അറിയിച്ചു.

ചെന്നൈയിലെ എംജിഎം ഹെൽത്‌കെയർ ആശുപത്രിയിലാണ് ബാലസുബ്രഹ്മണ്യം. ഓഗസ്റ്റ് 5നാണ് കൊവിഡ് ബാധിച്ചതായി എസ്പിബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും ചരൺ വ്യാഴാഴ്ച പറഞ്ഞിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: