Home Breaking News എസ്എന്‍ ട്രെസ്റ്റ് സെക്രട്ടറിയായി ഒന്‍പതാം തവണയും വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ ട്രെസ്റ്റ് സെക്രട്ടറിയായി ഒന്‍പതാം തവണയും വെള്ളാപ്പള്ളി നടേശന്‍

by Web Desk

സെക്രട്ടറിയായി വീണ്ടും വെള്ളാപ്പള്ളി നടേശനെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് വെള്ളാപ്പള്ളി സെക്രട്ടറി ആകുന്നത്. ട്രസ്റ്റ് ചെയര്‍മാനായി ഡോ. എംഎന്‍ സോമനെയും ട്രഷററായി തുഷാര്‍ വെള്ളാപ്പള്ളിയെയും തിരഞ്ഞെടുത്തു. മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനല്‍ സമ്പൂര്‍ണ വിജയം നേടി. കള്ള പ്രചാരണങ്ങളും മാധ്യമവേട്ടയും വന്‍തോതില്‍ നടത്തിയെങ്കിലും ജനങ്ങള്‍ സത്യത്തിനൊപ്പം നിലകൊണ്ടതാണ് വിജയത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചട്ടവിരുദ്ധമായി നടത്തിയ സംഘടന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി കൊല്ലം സബ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 27ന് കോടതി കേസ് പരിഗണിക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: