Home കേരളം ‘എവിടെ സമരം നടത്തണമെന്ന് കണ്‍ഫ്യൂഷന്‍’; ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പെന്ന് ഷാഫി

‘എവിടെ സമരം നടത്തണമെന്ന് കണ്‍ഫ്യൂഷന്‍’; ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പെന്ന് ഷാഫി

by etodaymalayalam

ഓരോ മണിക്കൂറിലും സര്‍ക്കാരിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നതുകൊണ്ട് എവിടെ സമരം നടത്തണമെന്ന് കണ്‍ഫ്യൂഷന്‍ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. ഇ പി ജയരാജന്‍ അറിയാതെയല്ല മകന്‍ തട്ടിപ്പ് നടത്തിയത്. പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണ്. കൊള്ളക്കാരുടെ ഭരണം അവസാനിപ്പിക്കാന്‍ സമയമായി. കൊള്ളസംഘങ്ങളുടെ എവെയ്‌ലബിള്‍ പിബിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പതിവ് പോലെ മടിയില്‍ കനമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നടപടി വേണം. വിവാദങ്ങളില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജ്ജവമില്ലെന്നും ഷാഫി പറഞ്ഞു. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റീനിലായിരിക്കെ ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റിവച്ചതെന്തിന്? അത് കാരണം ബാങ്കിലെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ഇക്കാര്യത്തില്‍ പലതും ദുരൂഹമാണ്. ഇതില്‍ അന്വേഷണം വേണം. സിപിഐഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറയാന്‍ ഒരു വാര്‍ത്ത സമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഇത് കൂട്ടുകച്ചവടം നടത്തുന്ന സര്‍ക്കാരാണ്. ജലീലിനെ സംരക്ഷിക്കുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നതിനാലാണ്. ഇവര്‍ എന്ത് തട്ടിപ്പാണ് നടത്താത്തത് എന്ന് അന്വേഷിക്കാനാകും കേന്ദ്ര ഏജന്‍സികള്‍ക്ക് എളുപ്പം. കെ ടി ജലീലിന്റെ വീട്ടിലേക്ക് പായസം കൊടുത്തുവിട്ടയാള്‍ കള്ളനും കള്ളന് കഞ്ഞിവെച്ചവനും ആണ്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ മന്ത്രിസഭയിലെ എല്ലാവരും രാജിവെയ്‌ക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: