Home Uncategorised എല്‍പിജി വിതരണ സംവിധാനം നവംബര്‍ ഒന്നുമുതല്‍ മാറും

എല്‍പിജി വിതരണ സംവിധാനം നവംബര്‍ ഒന്നുമുതല്‍ മാറും

by Web Desk

ന്യൂഡല്‍ഹി: പാചക വാതക വിതരണത്തില്‍ നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍വരും. വീട്ടിലെത്തുന്ന എല്‍പിജി വിതരണക്കാരന് ഒടിപി നല്‍കിയാലെ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഗ്യാസ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലാണ് ഒടിപി ലഭിക്കുക.
വിശദാംശങ്ങള്‍ അറിയാം:
ഡെവിറി ഓതന്റിക്കേഷന്‍ കോഡ്(ഡിഎസി) എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണക്കമ്പനികള്‍. തട്ടിപ്പ് ഒഴിവാക്കാനും ശരിയായ ഉപഭോക്താവിനുതന്നെ സിലിണ്ടര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഉപഭോക്താവിന്റെ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം. വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ എത്തിയിട്ടുണ്ടാകും. ഒടിപി നല്‍കിയാലെ വിതരണ പ്രകൃയ പൂര്‍ത്തിയാകൂ.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: