Home കേരളം എം ശിവശങ്കരന്റെ ഡിസ്‌കിന് തകരാര്‍; ഹൃദയത്തിന് പ്രശ്‌നമില്ല

എം ശിവശങ്കരന്റെ ഡിസ്‌കിന് തകരാര്‍; ഹൃദയത്തിന് പ്രശ്‌നമില്ല

by etodaymalayalam

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കറിന് ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില തൃപ്തികരമാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

എന്നാല്‍ കടുത്ത പുറം വേദനയുണ്ടെന്ന് ശിവശങ്കരന്‍ ഡോക്ടര്‍മാരെ അറിയിച്ചു. തുടര്ന്ന് വിശദമായ പരിശോധന നടത്താനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. അദ്ദേഹത്തിന്റെ ഡിസ്‌കിന് തകരാറുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇസിജിയില്‍ നേരിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ആന്‍ജിയോഗ്രാം നടത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: