Home ഇന്ത്യകുറ്റകൃത്യം ഉറക്കഗുളിക നല്‍കി മകളെ വഴിയോരത്ത് ഉപേക്ഷിച്ചു; വനിതാ ഡോക്ടര്‍ അറസ്റ്റില്‍

ഉറക്കഗുളിക നല്‍കി മകളെ വഴിയോരത്ത് ഉപേക്ഷിച്ചു; വനിതാ ഡോക്ടര്‍ അറസ്റ്റില്‍

by Web Desk

തിരുപ്പൂര്‍: എട്ടു വയസ്സുള്ള മകളെ മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി ശൈലജയാണു (39) പിടിയിലായത്. അവിനാശി തണ്ടുകാരന്‍ പാളയത്താണു സംഭവം. യുവതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ ബാഗുകള്‍ ഉപേക്ഷിച്ചു പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറില്‍ കടക്കുകയായിരുന്നു. .
താന്‍ ഡോക്ടറാണെന്നും ഭര്‍ത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും പറഞ്ഞ യുവതി, വിദേശത്തു പോകാന്‍ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നല്‍കി മകളെ വഴിയോരത്ത് ഉപേക്ഷിച്ചതാണെന്നു പൊലീസിനോടു വെളിപ്പെടുത്തി. ബോധരഹിതയായ പെണ്‍കുട്ടിയെ നാട്ടുകാരാണു തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
അവശയായ കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: