Home ഇന്ത്യ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50 വാർഷിക ആഘോഷം നാളെ

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50 വാർഷിക ആഘോഷം നാളെ

by etodaymalayalam

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷിക ആഘോഷം നാളെ കോട്ടയത്ത് നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. വിപുലമായ ക്രമീകരണങ്ങളാണ് സുകൃതം സുവർണ്ണം എന്ന് പേരിട്ട പരിപാടിക്കായി നടത്തിയിട്ടുള്ളത്.

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി എംഎൽഎയായി ഉമ്മൻ ചാണ്ടി 50 വർഷം തികയ്ക്കുമ്പോൾ രാഹുൽ ഗാന്ധി, എ.കെ ആന്റണി തുടങ്ങി ദേശീയ നേതാക്കൾ ഓൺലൈനിലൂടെ ആഘോഷത്തിൽ ചേരും. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും നേരിട്ടെത്തും. 50 പേർക്ക് മാത്രമാണ് പരിപാടിയിലേക്ക് ക്ഷണമുള്ളത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: