Home ഇന്ത്യരാഷ്ട്രീയം ഉമ്മന്‍ ചാണ്ടി വായടച്ച് വീട്ടില്‍ ഇരിക്കണമെന്ന് ജി സുധാകരന്‍; ‘തരം താണ പ്രസ്താവനകള്‍ അവസാനിപ്പിക്കണം’

ഉമ്മന്‍ ചാണ്ടി വായടച്ച് വീട്ടില്‍ ഇരിക്കണമെന്ന് ജി സുധാകരന്‍; ‘തരം താണ പ്രസ്താവനകള്‍ അവസാനിപ്പിക്കണം’

by etodaymalayalam

ഉമ്മന്‍ ചാണ്ടി വായടച്ച് വീട്ടീല്‍ ഇരിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍.മരാമത്ത് വകുപ്പിനെതിരെ നിരന്തരം നിരന്തരം പ്രസ്താവന ഇറക്കുന്നതിനെതില്‍ ക്ഷുഭിതനായ സുധാകരന്‍ ആദ്യമായാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. വെട്ടിക്കവല സദാനന്ദപുരം റോഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചത്.

യൂ.ഡി.എഫ്. കാലത്ത് എല്ലാ ആഴ്ചയിലും പാലം നിര്‍മ്മിച്ചെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ആലപ്പുഴ ബൈപ്പാസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്. കെ സി വേണുഗോപാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള എംപിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെസി വേണുഗോപാല്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. പാലം പണിത തനിക്ക് താന്‍ സ്വീകരണം സംഘടിപ്പിച്ചില്ല. തന്റെ പണം മുടക്കി താന്‍ എന്തിന് സ്വീകരണം സംഘടിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കുഴപ്പം നിറഞ്ഞ വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പ്. അഴിമതിക്കാരായ കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് പത്തിരട്ടി വരെ ഉയര്‍ത്തിയ നിര്‍മ്മാണങ്ങളാണ് നടത്തിയതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: