Home കേരളം ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; പ്രതിപക്ഷത്തെ അറിയിച്ചു

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; പ്രതിപക്ഷത്തെ അറിയിച്ചു

by etodaymalayalam

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേരള സർക്കാർ. സർക്കാർ നിർദേശം പ്രതിപക്ഷത്തെ അറിയിച്ചു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെങ്കിൽ ഉപതിരഞ്ഞെടുപ്പും നടത്താമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

സംസ്ഥാനത്തിന്റെ നിയമസഭയിക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാൽ വിജയിച്ചുവരുന്ന എംഎൽഎമാർക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവിൽ വരുന്ന ഏപ്രിൽ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവർത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്.

ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിർദേശം സർക്കാർ സ്വീകരിക്കുന്നത്. രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അഭിപ്രായമാരാഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സമീപിച്ചത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: