Home ഇന്ത്യ ഈന്തപ്പഴ വിതരണത്തിൽ സർക്കാരിനോടു കണക്കാവശ്യപ്പെട്ടു കസ്റ്റംസ്

ഈന്തപ്പഴ വിതരണത്തിൽ സർക്കാരിനോടു കണക്കാവശ്യപ്പെട്ടു കസ്റ്റംസ്

by Sruthi Bhat Kadambery

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിൽ നിന്നു ഖുറാനും 17000 കിലോ ഈന്തപ്പഴവും വിതരണം ചെയ്തതിനേക്കുറിച്ചു കസ്റ്റംസ് അന്വേഷണം ഊർജിതമാക്കുന്നു. അനാഥാലയങ്ങൾക്ക് ഈന്തപ്പഴം ചെയ്തതിൻ്റെ കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിനോടു കസ്റ്റംസ് ആവശ്യപ്പെട്ടു.

ഈന്തപ്പഴവും ഖുറാനും നയതന്ത്ര ചാനൽ വഴിയെത്തിച്ചതു ദുരൂഹമാണ്. അതിനാൽ, ഇതിൻ്റെ മറവിൽ സ്വർണ്ണം കടത്തിയോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഒപ്പം നയതന്ത്ര ചാനലിലൂടെയെത്തിച്ച ഖുറാൻ കോൺസുലേറ്റ് വിതരണം ചെയ്തതിലുണ്ടായ ചട്ടലംഘനങ്ങളും അന്വേഷിക്കും. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഇഡിയും എൻഐഎയും നേരത്തെ ജലീലിനെ ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ജലീലിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. സ്വപ്നയെ കസ്റ്റഡിൽ ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

ഖുറാൻ വിതരണം, ഈന്തപ്പഴ കേസുകളിൽ കോൺസുലേറ്റ് അധികൃതരെ കേസിലുൾപ്പെടുത്തുന്നതിനായി കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. കോൺസുൽ ജനറലിനെ ഉൾപ്പെടുത്തിതിയില്ലെങ്കിൽ കേസ് നിലനിൽക്കില്ലെന്നാണു കസ്റ്റംസ് വിലയിരുത്തൽ.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: