ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളോടുള്ള പ്രിയം കൂടിവരികയാണ്. അതിനാല്‍ തന്നെ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ വാഹനങ്ങളുടെ ഇലക്ട്രിക് വിഭാഗം കൂടി പുറത്തിറക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിനിടെയാണ് ഇലക്ട്രിക്ക് ബൈക്കുകള്‍ നിര്‍മിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡും തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇലക്ട്രിക്ക് ബൈക്കുകള്‍ നിരത്തുകളിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് സിഇഒ വിനോദ് ദസാരി പറഞ്ഞു. ബൈക്കുകളുടെ മാതൃക നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക്ക് ബൈക്കുകള്‍ കുറച്ചധികം നാളുകളായി ആലോചനയിലുണ്ട്. ഏത് സെഗ്മെന്റിലേക്ക് വേണം വാഹനം അവതരിപ്പിക്കാന്‍ എന്നതിനേക്കുറിച്ചുള്ള ആലോചനയിലാണ് നിലവില്‍. വിവിധ സെഗ്മെന്റുകളിലായുള്ള ബൈക്കുകളുടെ പ്രോട്ടോടൈപ്പുകള്‍ തയാറാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.