Home ഇന്ത്യസാമൂഹികം ഇനി വെള്ളത്തിലും ടാക്‌സി, ആദ്യമെത്തുക ആലപ്പുഴയില്‍

ഇനി വെള്ളത്തിലും ടാക്‌സി, ആദ്യമെത്തുക ആലപ്പുഴയില്‍

by Web Desk

തിരുവനന്തപുരം : സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴില്‍ പൊതുജനങ്ങള്‍ക്കായി വാട്ടര്‍ ടാക്‌സി വരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം. യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനാവുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള നാല് ബോട്ടാണ് ഉപയോഗിക്കുന്നത്. ആദ്യ സര്‍വീസ് ആലപ്പുഴയിലാകും തുടങ്ങുക.
ഒരു ബോട്ടില്‍ 10 പേര്‍ക്ക് യാത്രചെയ്യാം. 15 നോട്ടിക്കല്‍ മൈല്‍ (35 കിലോമീറ്റര്‍) വേഗമുണ്ടാകും. ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അരൂരിലെ ഷിപ്പ് യാര്‍ഡില്‍ ബോട്ട് തയ്യാറായിക്കഴിഞ്ഞു.
വിനോദസഞ്ചാരമേഖലയ്ക്കും ദൈനംദിന ജലഗതാഗതത്തിനും ഇതൊരു പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. വര്‍ദ്ധിക്കുന്ന റോഡ് ട്രാഫിക്കും മലിനീകരണവും കുറയ്ക്കാനും വാട്ടര്‍ടാക്‌സി ജനപ്രിയമായാല്‍ ചെറിയൊതു തോതില്‍ സാധ്യമാവും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: