Home Uncategorised ഇനി കോണ്‍ഗ്രസിനൊപ്പമില്ല ജോസ് കെ മാണി ഇടത്തേക്ക്

ഇനി കോണ്‍ഗ്രസിനൊപ്പമില്ല ജോസ് കെ മാണി ഇടത്തേക്ക്

by Web Desk

തീരുമാനം സ്റ്റിയറിങ്ങ് കമ്മിറ്റിയില്‍ പ്രഖ്യാപനം ഇടതുനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക്‌ശേഷം

കോട്ടയം : കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യം തീര്‍ത്തുകൊണ്ട്   കെ എം മാണിയുടെ പാര്‍ട്ടി 38 വര്‍ഷത്തിനുശേഷം വീണ്ടും ഇടതുമുന്നണിയിലേക്ക്.  ഇന്നലെ കോട്ടയത്ത് ചേര്‍ന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ്കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ബലാബലത്തില്‍ ഇത് പ്രകടമായ മാറ്റം വരുത്തും. ഇതുവരെ ഇടതുമുന്നണിക്ക് അപ്രാപ്യമായിരുന്ന പല മേഖലകളിലും അവര്‍ക്ക് ശക്തമായി തിരിച്ചുവരാന്‍ സാധിക്കുമെന്നാണ്  രാഷ്ട്രീയ വിലയിരുത്തല്‍.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫിലേക്ക് പോകുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലന്നും അതിനാല്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷമാണ് നല്ലതെന്ന് കമ്മിറ്റി തീരുമാനം എടുക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ഒരു നേതാക്കളും മറിച്ചൊരു അഭിപ്രായം രേഖപ്പെടുത്തിയില്ല. മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാനും ,

ചര്‍ച്ചകള്‍ നടത്താനും നന്നലെ ചേര്‍ന്ന സ്റ്റിയറിങ്ങ് കമ്മിറ്റി പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തു.

യു ഡി എഫിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ തയാറായെങ്കിലും പ്രാദേശിക തലത്തില്‍ എ ഐ ഗ്രൂപ്പുകള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ കാലുവാരുമെന്ന് രണ്ടു ദിവസങ്ങളായി നടന്ന സൂം മീറ്റിങ്ങളിലും, ഇന്നലത്തെ ചര്‍ച്ചയിലും ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ഇടതു മുന്നണി എന്ന് തത്വത്തില്‍ തീരുമാനം ആയത്.ഇടതുമുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം പരസ്യമായി പ്രഖ്യാപിച്ചാല്‍ മതി എന്നാണ് ധാരണ.

എം പി സ്ഥാനം രാജിവയ്ക്കണം എന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായം മര്യാദവിട്ടൊരു നിലപാട് താന്‍ ഒരു കാലത്തും എടുക്കില്ലന്ന മറുപടിയാണ് ജോസ് കെ മാണി നല്‍കിയിരിക്കുന്നത്. ജോസ്  കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയ സ്ഥിതക്ക് രാഷ്ട്രീയ മര്യാദയുടെ പേരില്‍ രാജി ആവശ്യം പറയാന്‍ കോണ്‍ഗ്രസിന് പറ്റില്ലന്ന് വാദം ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: