പ്രിയരേ…256 പേരിൽ എത്ര പേർ കേരള പിറവി ആഘോഷങ്ങളിൽ പങ്കെടുത്തു എന്നറിയില്ല.. നമ്മൾ ഡിഎംസി എന്ന ഒരു മാല കൊരുത്തിട്ട് 8മാസങ്ങൾ അതായത് 262 ദിനരാത്രങ്ങൾ പിന്നിട്ടിരിക്കുന്നു.. അതിനിടയിൽ നമ്മൾ എത്രപേർക്ക് സ്വാന്തനം ആയി, സന്തോഷം ആയി, പാഥേയം ആയി, എന്നൊക്കെ പറഞ്ഞറിയിക്കാൻ വയ്യ.. കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരുപാട് പേരെ ഇന്ന് നമ്മൾ കണ്ടു. ശവങ്ങൾ കഴുകന് വിട്ടുകൊടുക്കാതെയും അഴുകാതെ ഇരിക്കാനും ജാതി വ്യവസ്ഥകളുടെ വേലി കെട്ട് ചാടികടന്നു കൊറോണയെ പോലും ഭയമില്ലാതെ നടന്നു പോയവരെ ആദരിച്ചു.. വൈദ്യ ശാസ്ത്രം പകച്ചു നിന്നപ്പോളും സ്റ്റേതെസ്കോപ്പും സിറിഞ്ചും പിടിച്ചു ppe കിറ്റുമണിഞ്ഞു രോഗികളെ ശുശ്രൂഷിച്ചവരെ ആദരിച്ചു.. കാക്കി കുപ്പായത്തിലും മനുഷ്യത്വം തെളിയിച്ചവരെയും കറുത്ത ഗൗൺ അണിഞ്ഞു സാധാരണകാരന് നീതി ഉറപ്പാക്കിയവരും രോഗിയെ കൊണ്ട് പാഞ്ഞ ആംബുലൻസ് ഡ്രൈവറും അനേകായിരങ്ങൾക്ക് ആശ്രയമായ സംഘടനകളും മാധ്യമപ്രവർത്തകരും ഇന്നിവിടെ ആദരിക്കപ്പെട്ടു. നിങ്ങൾക്ക് അഭിനന്ദനങ്ങൾ..
ഇനിയും ഒരുപാട് പേരെ ആദരിക്കാൻ ബാക്കിയാണ്.. അവർക്കു ഞങ്ങളുടെ ഹൃദയത്തിൽ ആദരവു നൽകുന്നു..
ഇങ്ങനെ ഒരു പ്രോഗ്രാം 2500 ൽ പരം ആളുകളെ സാക്ഷിയാക്കി നടത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷം ഉണ്ട്. മുഖ്യഥിതി ജോയ് വാഴയിൽ സാറിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശംസകൾ നേർന്ന ഓരോ പ്രമുഖ വ്യക്തിത്വങ്ങൾക്കും നന്ദി അറിയിക്കുന്നു..
അണ്ണാൻ കുഞ്ഞും തന്നാലായത്.. അതാണ് ഈ പ്രോഗ്രാമിൽ നമുക്ക് കാണാൻ കഴിഞ്ഞത്.. ഈ പ്രോഗ്രാം നിറമാർന്ന രൂപത്തിൽ ആക്കിയ ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ഫ്രാൻസിസ് കൈത്തരത്തിനും തങ്ങളുടെ സമയമില്ലാത്ത അവസ്ഥയിലും പിന്തുണച്ച നാഷണൽ കോർഡിനേറ്റർസ് ഷാജു സാറിനും ബെൻസി ജി ക്കും കൾചറൽ പ്രോഗ്രാം കോർഡിനേറ്റർസ് ആയിരുന്ന രാജേശ്വരി ചേച്ചിക്കും സുരേഷ് നായർ ജിക്കും ആതിര മുരളിക്കും ടെക്നിക്കൽ കോർഡിനേഷൻ നിർവഹിച്ച സുരേഷ് കുമാർ ജി ക്കും മീഡിയ കോർഡിനേറ്റർ ജയരാജ് നായർ ജിക്കും ഒരു പാട് സമയം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്.. അവരുടെ പ്രയഗ്നങ്ങൾ മംഗളമായി എന്നു വിശ്വസിക്കുന്നു.
ആനന്ദ് ബോസ് സാർ, ജസ്റ്റിസ് രാജൻ സർ, അനൂപ് സാർ മൂന്നുപേരും ഈ ഡിഎംസി യുടെ തുടക്കത്തിൽ തന്നെ നമ്മെ ഗൈഡ് ചെയ്യാനും ആവശ്യമായ നിർദേശങ്ങൾ തരാനും പല സഹായങ്ങൾ ചെയ്യാനും ശ്രമിച്ചിരുന്നവരുമാണ്.. അതുകൊണ്ട് തന്നെ അവരോട് നന്ദി പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. വിൽസ് സർ, ഫിലിപ്പോസ് അങ്കിൾ, റോസി ആന്റി, fr ടോമി, fr. ഷിനോജ്, Fr. ബൈജു ദാസ്ന, sr റാണി, അങ്ങനെ ഒരുപാട് well wishers നമ്മോടൊപ്പം ഉള്ളതാണ് ഈ ഡിഎംസി യുടെ വിജയം..
ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കാൻ ഞങ്ങളോടൊപ്പം നിന്ന ഓരോരുത്തർക്കും ഞങ്ങളെ ആശംസകൾ അഭിനന്ദനങ്ങൾ അറിയിച്ച ഓരോരുത്തർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു..
Credits.reji nellikunath delhi