Home ആരോഗ്യം ആർത്തവ രക്തത്തിൽ കുറവ് വരുന്നുണ്ടോ ? എങ്കിൽ ശ്രദ്ധിയ്ക്കണം

ആർത്തവ രക്തത്തിൽ കുറവ് വരുന്നുണ്ടോ ? എങ്കിൽ ശ്രദ്ധിയ്ക്കണം

by Web Desk
സ്ത്രീകൾ ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ആർത്തവ ദിവസങ്ങൾ. കാരണം ശരീരത്തിലേക്ക് വളരെ വേഗത്തിൽ രോഗാണുക്കൾക്ക് പ്രവേശിക്കാനാകുന്ന സമയം കൂടിയാണിത്. അതു പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ആർത്തവ രക്തത്തിന്റെ അളവ്. ഇത് കൃത്യയി തിട്ടപ്പെടുത്താനാകില്ലെങ്കിൽ കൂടി 30 മുതൽ 80 മില്ലി രക്തം വരെ ആർത്തവത്തിൽ പുറത്തു പോകുന്നു എന്നാണ് ഏകദേശ അളവ്.
ആർത്തവ രക്തം കുറഞ്ഞാലും കൂടിയാലും അത് പ്രശ്നം തന്നെയാണ് ശരീരതാളത്തിലെ പ്രശ്നങ്ങളോ. രോഗങ്ങളോ ഇതിന് കാരണമായി വന്നേക്കാം. ആർത്തവം കൃത്യമായി നടക്കുന്ന സമയത്ത് രക്തം കുറവാണ് എങ്കിൽ പേടിക്കേണ്ടതില്ല ദിവസം ചെല്ലും തോറും രക്തത്തിന്റെ അളവ് കുറഞ്ഞു വരുന്നത് സ്വാഭാവികമാണ്. എന്നാൽ ആർത്തവം ആരംഭിച്ച മാസത്തേ അപേക്ഷിച്ച് രക്തത്തിന്റെ അളവ് പിന്നീട് കുറഞ്ഞുവരുന്നതായി തോന്നുന്നുണ്ട് എങ്കിൽ അത് നിസാരമായി വിട്ടുകളയരുത്. ചില രോഗങ്ങളുടെ ലക്ഷണമായി ഇത് വരാം. പോഷക കുറവിനാലും ആർത്തവ രക്തത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: