Home ഇന്ത്യകുറ്റകൃത്യം ആത്‌മഹത്യ ചെയ്യുന്നതിന് മുമ്പ് നടി കാമുകനെ വിളിച്ചു, നിര്‍മ്മാതാവിന്‍റെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞു !

ആത്‌മഹത്യ ചെയ്യുന്നതിന് മുമ്പ് നടി കാമുകനെ വിളിച്ചു, നിര്‍മ്മാതാവിന്‍റെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞു !

by Web Desk

സീരിയല്‍ നടി ശ്രാവണി കൊണ്ടാപള്ളിയുടെ ആത്‌മഹത്യയില്‍ ആടിയുലയുകയാണ് തെലുങ്ക് സിനിമാലോകം. സംഭവവുമായി ബന്ധപ്പെട്ട് സൂപ്പര്‍ഹിറ്റ് ചിത്രം ‘ആര്‍ എക്‍സ് 100’ന്‍റെ നിര്‍മ്മാതാവ് അശോക് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

അശോക് റെഡ്ഡിയുടെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും കാമുകനായ ദേവരാജ് റെഡ്ഡിയെ ഫോണില്‍ വിളിച്ച് അറിയിച്ചതിന് ശെഷമായിരുന്നു ശ്രാവണിയുടെ ആത്‌മഹത്യ. ദേവരാജ് റെഡ്ഡിയെയും ശ്രാവണിക്ക് അടുപ്പമുള്ള സായ്‌കൃഷ്‌ണ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൌനരാഗം, മനസുമമത തുടങ്ങിയ തെലുങ്ക് സീരിയലുകളില്‍ സുപ്രധാന വേഷങ്ങളില്‍ ശ്രാവണി അഭിനയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: