Home വിദ്യാഭ്യാസം അസമിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും

അസമിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും

by Web Desk

ദിസ്പുര്‍: അസമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവ തുറക്കുന്നത്.സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 15-നാണ് അസമിലെ സ്‌കൂളുകള്‍ അടച്ചത്.അതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കിയിരുന്നു.

എന്നാല്‍, തിങ്കളാഴ്ച മുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ അടുത്ത 15 ദിവസത്തേക്ക് സാധാരണ നിലയില്‍ നടത്താനാണ് തീരുമാനം.വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമായിരിക്കില്ല. രക്ഷിതാക്കളുടെ അനുമതി പത്രവുമായി വരുന്ന വിദ്യാര്‍ഥികളെ മാത്രമെ ക്ലാസില്‍ ഇരുത്തൂ.സ്‌കൂളിലെ 50 ശതമാനം അധ്യാപകര്‍ മാത്രമെ ഒരു ദിവസം എത്താവൂ. എന്തെങ്കിലും അസുഖമുള്ള അധ്യാപകര്‍ സ്‌കൂളില്‍ എത്താന്‍ പാടില്ല.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: