Home obituary അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

by Web Desk

ആലപ്പുഴ: കടലിൽ കാണാതായ രണ്ടര വയസുകാരൻ ആദി കൃഷ്ണയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ഗലീലിയോ കടപ്പുറത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച അമ്മയ്ക്കൊപ്പം കടൽ കാണാനെത്തിയ തൃശൂർ സ്വദേശിയായ കുട്ടിയെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബന്ധു പൊലീസിന് മൊഴി നൽകിയിരുന്നു.

അമ്മയുടെ കൈയിലുണ്ടായിരുന്ന ആദി കൃഷ്ണയും മറ്റ് രണ്ട് കുട്ടികളും തിരയിൽപ്പെടുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയെങ്കിലും ആദി കൃഷ്ണയെ രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ സ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: