പുഷ്പരാജൻ(74)
അമേരിക്കയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്ന പത്തനംതിട്ട മെഴുവേലി പുഷ്പലയത്തിൽ പുഷ്പരാജൻ(74) അമേരിക്കയിൽ മരണപ്പെട്ടു.അമേരിക്കയിലെ ലോങ് ഐസ് ലാൻറ് ജവിഷ് മെഡിക്കൽ സെൻ്ററിൽ ആയിരുന്നു അന്ത്യം. വൃക്ക മാറ്റിവെക്കൽ ചികിത്സയിൽ കഴിയുകയായിരുന്നു. വർഷങ്ങളായി കുടുംബമായി അമേരിക്കയിൽ ആയിരുന്നു.ഭാര്യ രത്നാകുമാരി, മകൻ രാജേഷ് പുഷ്പരാജൻ മകൾ മുത്ത് സജി. സംസ്കാരം പിന്നീട്.