Home obituary അഭയ കേസിന്‍റെ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

അഭയ കേസിന്‍റെ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

by Web Desk

കൊച്ചി: കൊവിഡ്  വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അഭയ കേസിന്‍റെ വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. വിചാരണ നടക്കുന്ന തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ കൂടുതലാണെന്നും അവിടെ താമസ സൗകര്യം ഇല്ലെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

അഭിഭാഷകരും പ്രതികളും 65 വയസിനു മുകളില്‍ പ്രായുള്ളവരാണ്. ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. വിചാരണയ്ക്ക് ഹാജരാകുന്നതിന് പ്രതികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ സാക്ഷികള്‍ ആയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇതെല്ലാം പരിഗണിച്ച് കേസ് രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്യുകയായിരുന്നു. കേസ് ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: