Home ഇന്ത്യകുറ്റകൃത്യം അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് നഗരമധ്യത്തില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി; തടയാന്‍ചെന്ന വനിതാ പൊലീസുകാര്‍കെതിരെ തെറിവിളി

അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് നഗരമധ്യത്തില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി; തടയാന്‍ചെന്ന വനിതാ പൊലീസുകാര്‍കെതിരെ തെറിവിളി

by Web Desk

കണ്ണൂര്‍:  അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് നഗരമധ്യത്തില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി. തടയാന്‍ചെന്ന വനിതാ പൊലീസുകാര്‍കെതിരെ തെറിവിളി. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ചേലോറയിലെ യുവതിയും എളായാവൂരിലെ മധ്യവയസ്‌കയുമാണ് റോഡരികില്‍ സിനിമ സ്റ്റൈലില്‍ ഏറ്റുമുട്ടിയത്. അടി കാണാന്‍ ആള്‍ക്കൂട്ടവും ഉണ്ടായി.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനിതാ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ചേലോറയിലെ യുവതിയ്ക്ക് എതിരെ അപവാദം പ്രചരിപ്പിച്ചതായി യുവതി വനിതാ പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ വനിതാ പൊലീസ് കേസെടുത്തു.തെക്കീ ബസാറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന മധ്യവയസ്‌കയോട് തന്നെ കുറിച്ച് അപവാദം പറയുന്നതിനെ കുറിച്ച് ചോദിച്ചതിനുള്ള വൈരാഗ്യത്തില്‍ മര്‍ദിച്ചതോടെയാണ് ഇരുവരും തമ്മില്‍ അടി തുടങ്ങിയത്. തടയാന്‍ചെന്ന വനിതാ പൊലീസിനെയും സ്ത്രീ പരസ്യമായി തെറിവിളിച്ചതായും പരാതിയുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: