Home ഇന്ത്യ അഞ്ച് അരുണാചൽ സ്വദേശികളെ ചൈനയുടെ പി‌എൽ‌എ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ അന്വേഷണം

അഞ്ച് അരുണാചൽ സ്വദേശികളെ ചൈനയുടെ പി‌എൽ‌എ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ അന്വേഷണം

by Sruthi Bhat Kadambery

ഇറ്റാനഗർ: 5 അരുണാചൽ പ്രദേശ് സ്വദേശികളെ ചൈനയുടെ പി‌എൽ‌എ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ അരുണാചൽ പോലീസ് അന്വേഷണം തുടങ്ങി. അടിയന്തിരമായി അന്വേഷിച്ചു റിപ്പോർട്ട് നല്കാനാണു സൂപ്രണ്ട് തരു ഗുസ്സാർ നിർദ്ദേശം നല്കിയത്.

ഇന്ത്യ-ചൈന അതിർത്തിയിലെ അപ്പർ സുബാൻസിരി ജില്ലയിൽ നാച്ചോ പ്രദേശത്ത് വെള്ളിയാഴ്ചയാണു സംഭവമുണ്ടായത്. വനത്തിൽ വേട്ടയാടിക്കൊണ്ടിരുന്ന 5 പേരെയാണു ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതെന്നാണു റിപ്പോർട്ട്. ടോച്ച് സിങ്കം, പ്രസാത് റിംഗ്ലിംഗ്, ഡോങ്‌തു എബിയ, തനു ബേക്കർ, എൻഗാരു ദിരി എന്നിവരെയാണു തട്ടിക്കൊണ്ടു പോയതെന്ന് അവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ രക്ഷപ്പെട്ടതായും ഇവർ പോലീസിനെ അറിയിച്ചു. ഇവരെ തിരിച്ചുകൊണ്ടുവരാൻ നടപടിയെടുക്കണമെന്നു കുടുംബങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് നിന്നു 120 കിലോമീറ്റർ അകലെയാണു നാച്ചോ.

സംഭവത്തേക്കുറിച്ചു വിശദമായി അന്വേഷിക്കാൻ നാച്ചോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നാണു സൂപ്രണ്ട് തരു ഗുസ്സാർ അറിയിച്ചത്. നാളെ രാവിലെയോടെ റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: